പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ലോക്സഭ വിവാദപരമായ വഖഫ് ബില്‍ പാസാക്കി. ഭരണകക്ഷിയായ എന്‍ ഡി എ നിയമനിര്‍മ്മാണം ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമാണെന്ന് വാദിച്ചപ്പോള്‍ പ്രതിപക്ഷം ബില്ലിനെ 'മുസ്ലീം വിരുദ്ധം' എന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭേദഗതികളും ശബ്ദ വോട്ടോടെ തള്ളിയതിന് പിന്നാലെ 288 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
~PR.260~ED.22~