sanju samson returns to rajasthan royals captain
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ ആശ്വാസമാകുന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ് തിരിച്ചെത്താന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കൈവിരലിന് പൊട്ടലേറ്റതിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരത്തിലും വിക്കറ്റ് കീപ്പറാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചിരുന്നു. മൂന്ന് മത്സരത്തില്‍ ഒരു ജയം മാത്രമാണ് പരാഗിന് നേടിക്കൊടുക്കാനായത്.
~PR.260~ED.22~