¡Sorpréndeme!

മത നേതാക്കൾക്ക് തിരിച്ചടിയായി ഇറാൻ ജനവിധി; അമേരിക്കയും യൂറോപ്പും സന്തോഷത്തില്‍

2024-07-03 2,258 Dailymotion

2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇബ്രാഹീം റെയ്‌സി ജയിച്ചെങ്കിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇറാനില്‍ രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് മതനേതൃത്വം. ആത്മീയ നേതാവ് ആയത്തൂല്ല അലി ഖാംനഇയാണ് അവസാന വാക്ക്. റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ നടക്കുന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മതനേതാക്കള്‍ക്ക് അഗ്നി പരീക്ഷയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോളിങില്‍ ഒരു സ്ഥാനാര്‍ഥിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ആറ് പേര്‍ക്ക് മല്‍സരിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.

#Iran #USA

~PR.322~ED.21~HT.24~