അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ സുപ്രീംകോടതി. തത്സമയ സംപ്രേക്ഷണത്തിനുള്ള അനുമതി നിഷേധിക്കാന്‍ ആകില്ലെന്ന് സുപ്രാംകോടതി പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി പറഞ്ഞത്.