Kerala helps Tamil Nadu in flood effected area | പ്രളയത്തില്‍ അകപ്പെട്ട തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്. ദുരിതാശ്വാസ സാമഗ്രികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ലോഡ് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ചീഫ് സെക്രട്ടറി ഡോ. വേണുവാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് 250 കിറ്റുകളുമായി ലോജ് തമിഴ്‌നാട്ടിലേക്ക് അയച്ചത്. അന്‍ബോട് കേരളം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.