krishnaprasad slams government|ലോണ്‍ എടുത്ത് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍സോര്‍ഷ്യവുമായുള്ള സര്‍ക്കാര്‍ ധാരണയെന്താണെന്ന് കര്‍ഷകര്‍ക്ക് അറിയില്ല. ഇന്നും മന്ത്രി പറയുന്നത് കൃഷ്ണപ്രസാദിന് രണ്ട് മാസത്തിനുള്ളില്‍ പണം ലഭിച്ചുവെന്നാണ്. തന്നേ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ ആത്മഹത്യ ചെയ്ത പ്രസാദിനെ എങ്കിലും വെറുതെ വിടണം. രാഷ്ട്രീയവും മറ്റ് കാര്യങ്ങളും പറഞ്ഞ് അയാളെ തേജോവധം ചെയ്യരുതെന്നും കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.