ISRO Chief S Somanath reveals why India chose Moon’s South Pole for Chandrayaan-3 soft-landing|ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരിക്കുകയാണ് ചന്ദ്രയാന്‍-3. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങിയത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് പേടകം ഇറങ്ങാന്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെ തിരഞ്ഞെടുത്തതെന്ന് പറയുകയാണ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്