ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഐ എസ് ആര്‍ ഒ. 14 ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്‍പുള്ള അന്തിമ പരിശോനകള്‍ നാളെ പൂര്‍ത്തിയാക്കും. ചന്ദ്രയാന്‍ പേടകത്തെയും റോക്കറ്റിനെയും കൂട്ടിചേര്‍ക്കുന്ന ജോലി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു