കാറിന്റെ മുന്‍ സീറ്റിലാണ് സുധി യാത്ര ചെയ്തിരുന്നത്. ഉല്ലാസ് അരൂരായിരുന്നു വാഹനം ഓടിച്ചിരുന്നത്. പനമ്പിക്കുന്നിലെ ചെറിയ വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകട സമയത്ത് കാറിന്റെ രണ്ട് എയര്‍ബാഗുകളും പുറത്ത് വന്നെങ്കിലും നെഞ്ച് ഭാഗം ഡാഷ് ബോര്‍ഡില്‍ ഇടിച്ചാണ് സുധിക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയങ്ങളില്‍ തുളഞ്ഞ് കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
~PR.17~