¡Sorpréndeme!

IPL2023:അമ്പോ ഫൈനല്‍ തോറ്റാലും കുഴപ്പമില്ല, കിട്ടുന്നത് കോടികള്‍, ഞെട്ടിക്കും കണക്കിതാ

2023-05-29 3,812 Dailymotion

IPL 2023 prize money details| ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ കലാശപ്പോര് ഇന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും അഞ്ചാം കിരീടം മോഹിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് കപ്പിനായി പോരടിക്കുന്നത്. കളി നിലവാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും നിലവില്‍ ഐപിഎല്ലിനെ വെല്ലാന്‍ ലോകത്ത് മറ്റൊരു ഫ്രാഞ്ചൈസി ലീഗ് ഇല്ലെന്നു തന്നെ പറയാം. ടൂര്‍ണമെന്റിലെ സമ്മാനത്തുകയെക്കുറിച്ച് അറിയാം