22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. പിടികൊടുക്കാതെ പ്രതി മുങ്ങിയിരുന്നു. ഇയാളുടെ ഫോണ്‍ കൊച്ചിയില്‍ വച്ച് സഹോദരന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു