¡Sorpréndeme!

നട്ടെല്ല് റബ്ബറല്ലാത്ത കോഴിക്കോട്ടെ നടന്‍, അറിയണം ആ അത്ഭുത ജീവിതം

2023-04-26 3,379 Dailymotion

Veteran actor Mamukkoya(76) passes away in Kozhikode - Biography | മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം. മലയാളിയുടെ നര്‍മത്തെ നവീകരിച്ച നിത്യഹരിത കോമഡി സ്റ്റാറാണ് മാമുക്കോയ. അത്രയ്ക്കധികം മലയാളിയുടെ നര്‍മത്തെ പുതിയൊരു ദിശയിലേക്ക് അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്. ഒരുകാലത്ത് സ്ലാപ്പ് സ്റ്റിക്ക് രീതികളില്‍ മുന്നോട്ട് പോയിരുന്ന നര്‍മമായിരുന്നു മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ ഒരു ഭാഷയെ കേന്ദ്രീകരിച്ചുള്ള നര്‍മത്തിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനിയാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ മാമുക്കോയയോളം വിജയിച്ച മറ്റൊരു കലാകാരന്‍ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്‌

#Mamukoya #ActorMamukkoya

~PR.17~ED.20~HT.24~