Bigg Boss Malayalam Season 5 Controversy: Adv. Sreejith Perumana Prepares Legal Action Against Akhil Marar | ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസില്‍ വച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഷോയിലെ ഒരു ടാസ്‌കിനിടെയായിരുന്നു അദ്ദേഹം അധിക്ഷേപ പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ അഖില്‍ മാരാരുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ നിയമനടപടി സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന
~PR.17~ED.20~PR.15~