Kattapana Anumol Murder: Anumol's last whatsapp message
ഇടുക്കി കാഞ്ചിയാറില്‍ കട്ടിലിനടിയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തി പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ചിട്ടും പുറം ലോകം അറിഞ്ഞത് മൂന്നാമത്തെ ദിവസമാണ്. ഇവരുടെ വീടിനോട് ചേര്‍ന്ന് രണ്ട് വീടുകളുണ്ടായിട്ടും മരണ വിവരം ഈ വീട്ടുകാര്‍ അറിഞ്ഞത് ബന്ധുക്കളെത്തി മൃതദേഹം കണ്ടെത്തിയ ശേഷം മാത്രമാണ്. 21ന് വൈകീട്ട് അറരയോടെയാണ് വീടിന്റെ കിടപ്പുമുറിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്