സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവെന്‍സറുമായ ബഷീര്‍ ബഷിയും കുടുംബവും. അടുത്തിടെയാണ് ബഷീറിന്റെ ഭാര്യ മഷൂറ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ബഷീറിന്റെ രണ്ടാം ഭാര്യയാണ് മഷൂറ. മൂന്നാമതായി ഒരു ആണ്‍ കുട്ടിയാണ് ബഷീറിന് ജനിച്ചിരിക്കുന്നത്. വീണ്ടും ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണ് ബഷീറും കുടുംബവും.