India vs Pakistan, T20 World Cup 2022: Anushka Sharma pens a heartwarming note for Virat Kohli’s big win | ട്വന്റി- 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാം. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ കോലിയുടെ ഭാര്യയും ബോളിവുഡ് താരസുന്ദരിയുമായ അനുഷ്‌ക ശര്‍മ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്