¡Sorpréndeme!

നാടുവിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾക്ക് രാമന്റെ പാപ്പാന്മാർ ആകണം

2022-09-23 4,209 Dailymotion

Three students who left home to become mahout were found in near Thechikkottukavu temple | കുന്നംകുളത്ത് നിന്ന് ആന പാപ്പാന്‍മാര്‍ ആകുന്നതിന് വീട് വിട്ടിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുട്ടികളെ കണ്ടെത്തിയത്. തൃശൂര്‍ പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരാണ് പാപ്പാനാകാന്‍ വീട് വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് മൂന്ന് പേരേയും കാണാതായത്. ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ് എന്നും പൊലീസ് അന്വേഷിക്കേണ്ടതില്ല എന്നും കത്തെഴുതി വെച്ചിട്ടാണ് മൂവരും വീട് വിട്ടിറങ്ങിയത്. മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം എന്നും കത്തിലുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന്‍ ക്ലാസിനായി പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.


#ThechikkotukaavuRamachandran #