സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയ്ക്കിടെ കഴിഞ്ഞ ദിവസം വൈകുന്നേരങ്ങളില്‍ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്. രാവിലെ ആകാശം തെളിയുകയും വെയില്‍ കിട്ടുകയും ചെയ്യുന്ന ദിവസങ്ങളിലാണ് വൈകുന്നേരമാകുന്നതോടെ ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്.തുലാവര്‍ഷ കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉണ്ടാകാറുള്ളത്