¡Sorpréndeme!

ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

2022-06-23 11 Dailymotion

All About The Draupadi Murmu Who Could Be India's First President From Tribal Community

അപ്രതീക്ഷിത അട്ടിമറികളില്ലെങ്കില്‍ NDA മുന്നോട്ടു വച്ച ദ്രൗപതി മുര്‍മു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി.ആ ചരിത്ര നിയോഗത്തില്‍ ആശ്ചര്യപ്പെട്ട് ഇന്ത്യന്‍ ജനത. സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം പിന്നിടുമ്പോഴാണ് ആദിവാസി വിഭാഗത്തില്‍ നിന്നൊരു വനിത, ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും എന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി' ദ്രൗപതി മുര്‍മുവിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതാണിത്. ആരാണീ മണ്ണിന്റെ മകളായ ദ്രൗപതി മുര്‍മു, എന്തുകൊണ്ടാണ് അവര്‍ക്ക് നറുക്ക് വീണത്? പരിശോധിക്കാം