Supreme Court refuses to stay SilverLine survey in Kerala
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം. ഭൂമിയേറ്റെടുക്കലിനെതിരെ ഭൂവുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളുടെ സര്‍വേ തടയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു