¡Sorpréndeme!

125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

2022-03-23 8 Dailymotion

Secret behind long life of Swami Sivananda, the eldest man who received Padma Shri
പത്മപുരസ്‌കാര വിതരണച്ചടങ്ങില്‍ താരമായത് 125 വയസുള്ള കാശിയില്‍ നിന്നുള്ള യോഗാചാര്യന്‍ സ്വാമി ശിവാനന്ദയായിരുന്നു. ചടങ്ങ് പുരോഗമിക്കവെ ശുഭ്ര വസ്ത്രധാരിയായ ഗുരു കടന്നെത്തി. അരക്കയ്യന്‍ ജുബ്ബയും മുട്ടറ്റം നീളുന്ന മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വേദിയില്‍ എത്തിയ ഉടന്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ചു. പ്രധാനമന്ത്രിയും എഴുന്നേറ്റ് കൈകൂപ്പി തൊഴുതു. തുടര്‍ന്ന് രാഷ്ട്രപതിയുടെ അടുത്തെത്തി ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടാണ് രാജ്യം തനിക്ക് നല്‍കിയ പത്മശ്രീ ആ യോഗി വര്യന്‍ ഏറ്റു വാങ്ങിയത്