¡Sorpréndeme!

'പണമല്ല പ്രശ്‌നം', എന്തുകൊണ്ടാണ് പഞ്ചാബ് വിട്ടതെന്ന് വെളിപ്പെടുത്തി രാഹുല്‍

2022-03-22 218 Dailymotion

KL Rahul Reveals Why He Left Punjab Kings
കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിട്ട് ലഖ്‌നൗവിലെത്തിയതും ആരാധകരെ സംബന്ധിച്ച് അത്ഭുതമായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം വിട്ടാണ് രാഹുല്‍ ലഖ്‌നൗവിന്റെ നായകസ്ഥാനത്തേക്കെത്തിയത്. ടീമിനൊപ്പം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും നായകനെന്ന നിലയില്‍ അദ്ദേഹം വന്‍ പരാജയമായിരുന്നു. പ്രതിഫലത്തിന്റെ പ്രശ്‌നം കൊണ്ടാണ് രാഹുല്‍ ടീം വിട്ടതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ എന്തിനാണ് പഞ്ചാബ് വിട്ടതെന്നതിന്റെ ശരിയായ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍.