തന്റെ ജീവിതത്തില്‍ സംഭവിച്ച അതിക്രമത്തെ പറ്റി ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന 'വി ദി വുമണ്‍' എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്. പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും