Manju Warrier movie Ayisha shooting progressing in Ras Al-Khaimah
മഞ്ജു വാര്യര്‍ ചിത്രം ആയിഷയെപ്പറ്റി എത്ര കഥകളാണ് ദിവസവും കേള്‍ക്കുന്നത്.റാസല്‍ ഖൈമയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ ചിത്രീകരണം ആരംഭിച്ചതു മുതല്‍ കഥ തുടങ്ങി. ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്‌ളീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ പോവുന്നതാണ് ഏറ്റവും വലിയ പ്രത്യേകത