¡Sorpréndeme!

കേരള വനിത ഫുട്ബോൾ ലീഗ്, സെലിബ്രിറ്റി മാച്ചിൽ താരമായി മാളവികയും റിമയും

2021-12-10 8 Dailymotion

കേരള വനിത ഫുട്ബോൾ ലീഗിന് മുന്നോടിയായി വനിതാ സെലിബ്രിറ്റി ഫുട്ബോൾ ലീഗ് മത്സരം നടന്നു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്‍ററിൽ നടന്ന സെലബ്രറ്റി മത്സരത്തിൽ ഒരു ടീമിനെ റിമ കല്ലിംഗലും മറ്റൊരു ടീമിനെ മാളവിക ജയറാമും നയിച്ചു. ഇരു ടീമിലും കലാ സാമൂഹിക രംഗത്തെ നിരവധി വനിതകളും ഭാഗമായി. 5 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കേരള വനിതാ ഫുട്ബോൾ ലീഗ് വരുന്നത്. ഡിസംബർ 11ന് ആണ് ലീഗ് ആരംഭിക്കുന്നത്. 6 ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. ഗോകുലം കേരള, ലുക സോക്കർ, കേരള യുണൈറ്റഡ്, കടത്തനാട് രാജ, ഡോൺ ബോസ്കോ, ട്രാവൻകൂർ റോയൽസ് എന്നീ ടീമുകളാണ് വനിതാ ലീഗിന്‍റെ ഭാഗമാകുന്നത്. ജനുവരി അവസാനം വരെ ടൂർണമെന്റ് നീണ്ടു നിൽക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങളായി ആകും ലീഗ് നടക്കുന്നത്.