¡Sorpréndeme!

മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്

2021-10-26 1,732 Dailymotion

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിലെ പരാജയത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ സൈബർ ആക്രമമാണ് ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയ്ക്കെതിരെ നടക്കുന്നത്. ഈ സാഹചര്യത്തിൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ഷാമിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. സച്ചിനെ കൂടാതെ മുൻ താരങ്ങളായ യൂസുഫ് പത്താൻ, വിവിഎസ് ലക്ഷ്മൺ, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ഹർഭജൻ സിംഗ് എന്നിവരും നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന യുസ്‌വേന്ദ്ര ചഹാലും ഷമിക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തി.