¡Sorpréndeme!

'നായാട്ടി'ന് ഇത് ഇരട്ട നേട്ടം!

2021-10-13 1,278 Dailymotion

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച നായാട്ട് എന്ന ചിത്രം വലിയ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. തീയേറ്റർ റിലീസിന് ശേഷം ഓടിടി റിലീസായും ചിത്രം പ്രേക്ഷകരിലേക്കെത്തി. സിനിമാ പ്രവർത്തകരും സിനിമാസ്വാദകരും ഒരുപോലെ കൈയ്യടിച്ച ചിത്രം കൂടിയാണ് നായാട്ട്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം അതിജീവനത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രം ഒന്നിലേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.