പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ കനത്ത മഴ തുടരുന്നു.മരംവീണും മഴവെള്ളപ്പാച്ചിലും കാരണം അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ മണ്ണിടിച്ചിലിനൊപ്പം പലയിടത്തും റോഡ് തോടായി.ചുരംവഴിയുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി