¡Sorpréndeme!

പാകിസ്താനിൽ ഭൂചലനം

2021-10-07 1,262 Dailymotion

പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 20ലേറെ മരണം. മുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ദക്ഷിണ പാകിസ്ഥാനിലാണ് റിക്ടര്‍ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ക്വാറ്റ മേഖലയിലും ബലൂച് മേഖലയിലും വൻ നാശനഷ്ടമുണ്ടായതായാണ് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി (പിഡിഎംഎ) റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ റിപ്പോര്‍ട്ടനുസരിച്ച് പ്രവിശ്യയിലെ ഹർനായ് ജില്ലയ്ക്ക് സമീപം 15 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.