¡Sorpréndeme!

ഇടുക്കിയിലും ഇനി വിമാനം പറന്നിറങ്ങും

2021-10-06 2,130 Dailymotion

എന്‍.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്.എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.