ലോകമെങ്ങുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഫെയ്‌ബുക്കും വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും ഒക്കെ ഒരേ സമയം നിശ്ചലമായത്. താത്കാലിക പ്രശനമാണെന്ന് ആദ്യം കരുതിയെങ്കിലും ആറ് മണിക്കൂറുകളോളം എടുത്താണ് ഭാഗികമായെങ്കിലും പ്രശ്നം പരിഹരിച്ചത്. അതേ സമയം ഒരേ സമയം ഫെയ്‌ബുക്കും വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായത് ഏതെങ്കിലും രീതിയിലുള്ള അട്ടിമറിയുടെ ഭാഗമാണോ എന്ന സംശയമാണ് ഉയരുന്നത്.