അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് നിതിന പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കത്തിക്കിരയായത്. രണ്ടു ദിവസം മുമ്പ് അഭിഷേക് പിടിച്ചു വാങ്ങിയ ഫോണ്‍ തിരികെ വാങ്ങാനാണ് ഇരുവരും തമ്മില്‍ പരീക്ഷയ്ക്ക് ശേഷം കോളജില്‍ കണ്ടത്. അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്യാംപസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു