¡Sorpréndeme!

പാമ്പും പഴുതാരയും വസിക്കുന്ന വീട്ടിൽ താമസിക്കുന്ന വൃദ്ധയുടെ ദുരവസ്ഥ

2021-09-25 311 Dailymotion

Thankam from Trivandrum lives in a house that is not suitable for living, and nobody came to help her from Government
ഹൃദ്രോഗവും ബിപിയും സ്ട്രോക്കും അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുകയാണ് തിരുവനന്തപുരം കള്ളിക്കാട് സ്വദേശിയായ തങ്കം എന്ന വീട്ടമ്മ. സ്വന്തമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ പാമ്പും പഴുതാരയും തവളയും അടക്കമുള്ള ജീവികളെ ഭയന്ന് തൻ്റെ മൂത്തമകൾക്കൊപ്പം കഴിയുകയാണിവർ. പ്രായമായ കാലത്ത് ആരെയും ഭയക്കാതെ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ളൊരു വീട് വേണമെന്ന ആവശ്യമാണ് ഇവർ അധികൃതരോട് ഉന്നയിക്കുന്നത്. ഇനിയും മുഖം തിരിക്കരുതെന്ന അപേക്ഷയോടെ ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ കണ്ണുനീർ വാർന്ന് കൈകൂപ്പിയാണ് ഇവർ ഇക്കാര്യം പറഞ്ഞത്.