Palghar fisherman sells 157 Ghol fish for Rs1.33 crore
മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു.ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ 157 ഘോള്‍ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയില്‍ കുടുങ്ങിയത്