സ്വന്തം ജനതയെ രക്ഷിക്കാന്‍ താലിബാനെതിരെ ആയുധമെടുത്ത് പോരാടാനിറങ്ങിയ ആ ധീര വനിത ആരാണ് എന്ന എന്ന അന്വഷണമാണ് സൈബർ ലോകത്ത്. പ്രവിശ്യകള്‍ ഒരോന്നായി വീഴമ്ബോഴും ദുര്‍ബലമെന്ന് കരുതിയ അഫ്ഗാന്‍ സേനയെ നയിക്കാന്‍ ആയുധമെടുത്ത പെൺ കരുത്ത്. ചഹര്‍കിന്റ് ജില്ലാ ഗവര്‍ണര്‍ സലീമ മസാരി താലിബാന്റെ പിടിയിലായെങ്കിലും അഫ്ഗാന്‍ പിടിച്ചടക്കാന്‍ ഇറങ്ങിപുറപ്പെട്ട താലിബാന്‍ ഭീകരര്‍ക്ക് സലീമ മസാരിയെന്ന വനിതാ ഗവര്‍ണര്‍ ഉണ്ടാക്കിയ തലവേദനകള്‍ ചില്ലറയായിരുന്നില്ല.