¡Sorpréndeme!

സൈക്ലിംഗില്‍ പുതിയൊരു അനുഭവം; നെക്‌സു റോംപസ് പ്ലസ് ഇലക്ട്രിക് സൈക്കിള്‍ വിശേഷങ്ങള്‍ ഇവിടുണ്ട്

2021-07-30 4,081 Dailymotion

പത്തൊൻപതാം നൂറ്റാണ്ടിലാണ് സൈക്കിളുകൾ ആദ്യമായി അവതരിപ്പിച്ചത്. താമസിയാതെ ഇത് ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറുകയും ചെയ്തു. സൈക്കിൾ കൂടുതൽ സാങ്കേതികമായി മുന്നേറുകയാണ്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിൽ. ഭാവി ഇലക്ട്രിക് ആണെന്നും ഇലക്ട്രിക് സൈക്കിളുകൾക്ക് ജനപ്രീതി ലഭിക്കുന്നുണ്ടെന്നും അടുത്ത കാലങ്ങളിലായി വ്യക്തമാണ്.

ഈ വിഭാഗത്തിൽ ഒന്നിലധികം ഉൽപ്പന്നങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഇലക്ട്രിക് സൈക്കിൾ നിർമാതാക്കളിൽ ഒരാളാണ് നെക്‌സു. നെക്‌സുവിൽ നിന്നുള്ള റോംപസ് പ്ലസ് എന്നൊരു മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും അതിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഈ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.