¡Sorpréndeme!

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

2021-07-13 105,037 Dailymotion

ഒരു ഇരുചക്ര വാഹനം സ്വന്തമാക്കണേൽ വരെ ലക്ഷങ്ങൾ ചെലവാകുന്ന കാലമാണ് ഇത്. അപ്പോൾ അതിന് ഇരട്ടി പ്രഹരമായി നിരന്തരം വിലയും കമ്പനികൾ പരിഷ്ക്കരിക്കുന്നുമുണ്ട്. അവരെയും പൂർണമായും കുറ്റപ്പെടുത്താനാവില്ല എന്നതും യാഥാർഥ്യമാണ്. വർധിച്ചു വരുന്ന നിർമാണ ചെലവുകളെ മറികടക്കാനാണ് കമ്പനികളും തങ്ങളുടെ മോഡലുകൾക്ക് ഈ വില വർധനവ് നടപ്പിലാക്കുന്നത്. ഉയർന്ന പെട്രോൾ വില കാരണം ബുദ്ധിമുട്ടുന്നതിടയിൽ ദേ ഒട്ടുമിക്ക വാഹന നിർമാതാക്കളും ഈ വർഷത്തെ മൂന്നാം വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണ്. ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ചതിന് പിന്നാലെ മീറ്റിയോർ 350, ബുള്ളറ്റ് 350 എന്നിവയുടെ വിലയും കൂട്ടിയിരിക്കുകയാണ് റോയൽ എൻഫീൽഡ്.