നിലവിലെ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലിന്റെ പുറത്താവലിനു പിന്നാലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും യൂറോ കപ്പില്‍ നിന്നും പുറത്ത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് കിരീട ഫേവറിറ്റുകളായ ഫ്രാന്‍സിനെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ 5-4ന് സ്വിസ് ടീം ഫ്രാന്‍സിന്റെ കഥ കഴിക്കുകയായിരുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനല്‍റ്റി വിഫലമാക്കിയ ഗോള്‍കീപ്പര്‍ യാന്‍ സോമറാണ് സ്വിസ് ടീമിനു നാടകീയ വിജയം സമ്മാനിച്ചത്.