കേരളക്കര ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വനിതയാണ് ആനി ശിവ. പോലീസ് ഓഫീസറാകുന്നതിന് മുമ്പുള്ള തന്റെ ജീവിതം രണ്ടുവരികളില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വര്‍ക്കലയിലെ ഈ ഓഫീസര്‍ ഹിറ്റായത്. പ്രതിസന്ധികള്‍ തരണം ചെയ്ത് നിയമപാലകയായി ഉയര്‍ന്ന പടവുകള്‍ ചവിട്ടിയ ആനി ശിവയ്ക്ക് ഇന്ന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്.ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്