ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് പിടിമുറുക്കുന്നു. മൂന്നാംദിനം ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 217 റണ്‍സിലൊതുക്കിയ കിവീസ് കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 101 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 116 റണ്‍സ് കൂടി മതി. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (12), റോസ് ടെയ്ലര്‍ (0) എന്നിവരാണ് സ്റ്റെംപെടുക്കുമ്പോള്‍ ക്രീസില്‍