Devon Conway breaks Sourav Ganguly's 25-year-old Lord's record on debut
ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം താരമായത് ഡെവോണ്‍ കോണ്‍വെ എന്ന കിവീസ് ഓപ്പണറാണ്. ലോര്‍ഡ്‌സെന്ന ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന മൈതാനത്ത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ 136* റണ്‍സാണ് അദ്ദേഹം നേടിയത്.ഈ സെഞ്ച്വറി പ്രകടനത്തോടെ ചരിത്ര റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കി.