സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിലവില്‍ രോഗവ്യാപനം കുറവാണെങ്കിലും നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തില്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളൂവെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു