പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഗ്രൂപ്പുകള്‍ക്കെതിരെ വിമര്‍ശനവുമായി വി എം സുധീരന്‍. പ്രവർത്തകർ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞെന്നും ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശൻ്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള നിയമനമെന്നും സുധീരന്‍ പറഞ്ഞു.തൻ്റെ സമയത്ത് നിർണായക ഘട്ടങ്ങളിൽ ഗ്രൂപ്പ് നേതാക്കളെ മറികടക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.