ഇടുക്കിയില്‍ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 2 അടി വീതമാണ് ഉയര്‍ത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടര്‍ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം