മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഒമ്പതുമണിയോടെ തിരുവനന്തപുരത്തെത്തി.മന്ത്രിമാരായ കെ കെ ശൈലജ,ടി പി രാമകൃഷ്ണൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. 9:30 ഓടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ശേഷം ക്ലിഫ് ഹൗസിൽ ഔദ്യോഗിക ആശയവിനിമയങ്ങൾ. രാവിലെ 11:56 ന് ക്ലിഫ് ഹൗസിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം രാജ്ഭവനിലെത്തി.തുടർന്ന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. അടുത്ത സർക്കാർ അധികാരത്തിൽ വരും വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും.