പശ്ചിമബംഗാളിലെ അഭിമാനപ്പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി. നന്ദിഗ്രാം മണ്ഡലത്തിലെ ബിജെപി- തൃണമൂല്‍ മത്സരത്തില്‍ മമതാ ബാനര്‍ജിയെ 1622 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമുറപ്പിച്ചിട്ടുള്ളത്. പലതവണ ലീഡുകള്‍ മാറി മറിഞ്ഞെങ്കിലും അന്തിമഫലം വന്നതോടെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി തന്നെ വിജയിക്കുകയായിരുന്നു. ആദ്യം മമതാ ബാനര്‍ജിയാണ് വിജയിച്ചതെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയെങ്കിലും മിനിറ്റുകള്‍ക്കകം ഇത് തിരുത്തുകയായിരുന്നു