മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. ചികിത്സയിലുണ്ടായിരുന്ന 13 ഓളം രോഗികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ വിരാറിലെ വിജയ് വല്ലഭ് എന്ന കൊവിഡ് ആശുപത്രിക്കാണ് തീപിടിച്ചത്. ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്