മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഓക്സിജന്‍ ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നിരവധി രോഗികള്‍ മരിച്ചു. ഇതുവരെ 22 പേര്‍ മരിച്ചു എന്നാണ് ജില്ലാ കളക്ടര്‍ സൂരജ് മന്ദാരെ അറിയിച്ചത്. ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാതായി. ഇതാണ് മരണത്തിന് കാരണം. ടാങ്കില്‍ ചോര്‍ച്ചയുണ്ടാകാനുള്ള കാരണം അവ്യക്തമാണ്. ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്