വാഹനത്തിന് പിന്നില്‍ നായയെ കെട്ടിവലിച്ച് കൊല്ലാക്കൊല ചെയ്യുന്ന സംഭവം കേരളത്തില്‍ പലകുറി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മാതൃകയാകുന്ന തരത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് സൈബര്‍ ഇടത്തില്‍ ഒട്ടേറെ പേര്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വിഡിയോ കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ നായയെ തോളിലേറ്റി സഞ്ചരിക്കുന്ന ഒരു സാധു മനുഷ്യന്റെ വിഡിയോ ആണിത്