പുതുതലമുറ മഹീന്ദ്ര ഥാര്‍ തുടക്കം മുതല്‍ തന്നെ വന്‍ വിജയമാണ് വിപണിയില്‍ നേടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാളിതുവരെ 50,000 ബുക്കിംഗുകളാണ് ഥാറിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 45 ശതമാനം വാങ്ങുന്നവര്‍ ഓട്ടോമാറ്റിക് വേരിയന്റുകളും 25 ശതമാനം ബുക്കിംഗ് പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമാണ് തെരഞ്ഞെടുക്കുന്നതെന്ന് കമ്പനി അറിയിച്ചു.